ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു

കോഴിക്കോട്​: പ്രശസ്​ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കോഴിക്കോട്​ കൊയിലാണ്ടിയിലെ വീട്ടിൽ പുല​ർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. 2017ൽ അദ്ദേഹത്തെ രാജ്യം പത്​മശ്രീ പുരസ്​കാരം നൽകി ആദരിച്ചു.

അരങ്ങിൽ കുചേലനായും കീചകനായുമൊക്കെ വേഷപ്പകർന്നാട്ടം നടത്തിയ കുഞ്ഞിരാമൻ നായരുടെ കൃഷ്​ണവേഷം കഥകളി ആസ്വാദകർക്ക്​ എന്നും പ്രിയപ്പെട്ടതായിര​ുന്നു.

മടൻകണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26നാണ്​ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജനനം. കഥകളിക്ക്​ പുറമെ കേരള നടനമെന്ന കലാരൂപത്തിന്​​ പ്രചാരം നൽകുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വഹിച്ച പങ്ക്​ ചെറുതല്ല. 

Tags:    
News Summary - chemanchery kunhiraman nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.