ചീമേനി ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈശ്വരന്റെ പേരിലായാലും നിയമലംഘനം പാടില്ല. നിയമലംഘനം നടത്തേണ്ടവരല്ല ഉദ്യോഗസ്ഥർ. ഈശ്വരനെ ആരാധിക്കേണ്ടവർ ആരാധിച്ചോളൂ. അതിനൊന്നും താൻ എതിരല്ല. സര്‍ക്കാരിന്റെ പ്രശ്നം നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

ചീമേനി തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി ജയിലിലത്തെിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്നതിന് ജനുവരി ഒന്നിന് നടന്ന ചടങ്ങിനിടയിലാണ് ‘ഗോപൂജ’ നടത്തിയതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഗോപൂജ നടന്ന സംഭവം സി.പി.എമ്മിനകത്ത് ചര്‍ച്ചയായിരുന്നു. 

Tags:    
News Summary - cheemeni open jail issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.