ചാവക്കാട്: ചാവക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വാങ്ങിയ മൂന്ന് റിമാൻഡ് പ്രതികൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. തീരമേഖലയിൽ വളർത്തു മൃഗങ്ങളെ മോഷ്ടിച്ച കേസിൽ ചാവക്കാട് കോടതി റിമാന്‍റ് ചെയ്ത നാലംഗ സംഘത്തിലെ പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ് (20), കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19), കടപ്പുറം തൊട്ടാപ്പ് സുനാമി കോളനി പുളിഞ്ചോട് ഷഹറൂഫ് (19) എന്നിവരാണ് രക്ഷപ്പെട്ടത്. ഫര്‍ഷാദിനെ പൊലീസ് പിന്നീട് പാലക്കാട് നിന്നും പിടികൂടി.
മോഷണക്കേസിൽ ചാവക്കാട് ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ ചൊവ്വാഴ്ച്ച രാവിലെയാണ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. രാത്രി 11 ഓടെയാണ് ഇവർ സ്റ്റേഷനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. ഇവർക്കൊപ്പം തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍ (44) ഉൾപ്പടെ നാല് പേരെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എസ്.എച്ച്.ഒ കെ.ജി. സുരേഷ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയിൽ നിന്ന് ആട്, പോത്ത്, പശു എന്നിവ മോഷ്ടിച്ച് ജാബിർ വിൽക്കലാണ് മറ്റു മൂന്ന് പേരുടെ രീതി. ജാബിർ കശാപ്പുകാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.