ചാവക്കാട്: തിരുവത്രയിൽ കോൺഗ്രസ് എ വിഭാഗം നേതാവ് എ.സി. ഹനീഫ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ബേബിറോഡ് കൊപ്പര വീട്ടിൽ ഫസലു (42) ആണ് മരിച്ചത്. തിരുവത്ര ബേബി റോഡ് കൊപ്ര സെയ്തുമുഹമ്മദിെൻറ (സേമു) മകനാണ്. ഇയാൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു. എറണാകുളം സൺ റൈസ് ഹോസ്പിറ്റലിനു സമീപം ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. 2015 ഓഗസ്റ്റ് ഏഴിനാണ് ഹനീഫ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.