ചാവക്കാട്​ വെ​ട്ടേറ്റ കോൺഗ്രസ്​ പ്രവർത്തകൻ മരിച്ചു

ചാ​വ​ക്കാ​ട്: അ​ക്ര​മി​സം​ഘ​ത്തി​​െൻറ വെ​​ട്ടേ​റ്റ ചാ​വ​ക്കാ​ട്​ പു​ന്ന​യി​ലെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത ​ക​ൻ​ മ​രി​ച്ചു. ശ​രീ​ര​മാ​സ​ക​ലം വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ൽ ചൊ​വ്വാ​ഴ്​​ച രാ​ത്രി തൃ​ശൂ​രി​ലെ സ്വ​കാ ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പു​ന്ന കോ​ണ്‍ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ൻ​റ് നൗ​ഷാ​ദ് എ​ന്ന പു​ന്ന നൗ​ഷാ​ദാ​ണ്​ (42) ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​രി​ച്ച​ത്. നൗ​ഷാ​ദി​​െൻറ ശ​രീ​ര​ത്തി​ൽ 28 വേ​​ട്ടേ​റ്റു. ര​ണ്ട് കാ​ൽ​പാ​ദ​ങ്ങ​ളും കൈ​പ്പ​ത്തി​ക​ളും വേ​ർ​പെ​ട്ടു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ മൂ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പു​ന്ന സ​െൻറ​റി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ ഏ​ഴ് ബൈ​ക്കു​ക​ളി​ലെ​ത്തി​യ 14 അം​ഗ സം​ഘ​മാ​ണ്​ വ​ടി​വാ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട്​ നൗ​ഷാ​ദി​നെ വെ​ട്ടി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ അ​യി​നി​പ്പു​ള്ളി സു​രേ​ഷ് (38), പാ​ല​യൂ​ര്‍ പു​തു​വീ​ട്ടി​ല്‍ നി​ഷാ​ദ് (28), കാ​വീ​ട് സ്വ​ദേ​ശി ബി​ജേ​ഷ് (40) എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.

സംഭവത്തിൽ പ്രതിഷേധിച്ച്​ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തു.

Tags:    
News Summary - chavakkad congress worker hacked to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.