നെയ്യാറ്റിൻകര: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എം.എൽ.എ വിൻസെൻറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാർ സമർപ്പിച്ച കുറ്റപത്രം വ്യാഴാഴ്ചയാണ് കോടതി ഫയലിൽ സ്വീകരിച്ചത്.
2016 നവംബർ 11നും സെപ്റ്റംബർ 10നും വിൻെസൻറ് എം.എൽ.എ വീട്ടമ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് വീട്ടമ്മയുടെ പരാതി. അമിതമായി ഗുളിക കഴിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസിൽ പരാതി നൽകിയത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആയിരത്തിലെറെ പേജുള്ളതാണ് കുറ്റപത്രം. സി.ആർ.പി.സി 164 പ്രകാരം ഒമ്പത് രഹസ്യമൊഴികളും 50 സാക്ഷികളും ഫോറൻസിക് മെഡിക്കൽ തെളിവുകളും പൊലീസ് കുറ്റപത്രത്തോടോപ്പം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.