പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ഉദ്യോഗസ്ഥരെ ഒഴിവാക്കി കുറ്റപത്രം; 59 പ്രതികള്‍

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പരവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉത്സവകമ്മിറ്റി ഭാരവാഹികളും വെടിക്കെട്ടുകാരും അടക്കം 59 പ്രതികളാണുള്ളത്.

അപകട സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചു, ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു തുടങ്ങിയവയാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തലുകള്‍. വിവിധ വകുപ്പുകളുടെ വീഴ്ച, അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്ത് സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിശദ അന്വേഷണം നടക്കുകയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

110 പേര്‍ മരിച്ച വെടിക്കെട്ട് ദുരന്തത്തില്‍ നാലു വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെയായിരുന്നു പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.