കൂടത്തായി: ടോം തോമസ് വധക്കേസ് കുറ്റപത്രം സമര്‍പ്പിച്ചു
വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. കേസി ലെ മുഖ്യപ്രതി ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ ക േസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വത്ത് തട്ടിയെടുക്കാനാണ് ടോം തോമസിനെ ജോളി സയ നൈഡ് നല്കി കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ജോളിക്ക് പുറമെ ജ്വ ല്ലറി ജീവനക്കാരന് എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ടോം തേ ാമസിനെ വധിക്കാന്‍ സയെനെഡ് സംഘടിപ്പിച്ചു നല്‍കിയതാണ് ഇവര്‍ ചെയ്ത കുറ്റം. 1069 പേജുള്ള ക ുറ്റപത്രത്തില് 175 സാക്ഷികളുണ്ട്. 173 രേഖകളും സമര്‍പ്പിച്ചു. ടോം തോമസിെൻറ മരണം അന്വേ ഷിച്ച കുറ്റ്യാടി ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍കുമാറാണ് വ്യാഴാഴ്ച രാവിലെ താമരശ്ശേരി കോ ടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ശാസ്ത്രീയ പരിശോധന തെളിവുകള്‍ ഇല്ലെങ്കിലും സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി ശിക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അന്വേഷണ സംഘത്തലവന് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, മഞ്ചാടി മാത്യു, സിലി, ആല്ഫൈന് എന്നിവരെ വധിച്ച കേസുകളിലെ കുറ്റപത്രം നേരത്തേ സമര്‍പ്പിച്ചിരുന്നു.
അന്നമ്മ വധക്കേസിലെ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. പേരാമ്പ്ര സി.ഐ കെ.കെ. ബിജുവാണ് അന്നമ്മയുടെ മരണം അന്വേഷിക്കുന്നത്. ഇതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കേസുകളിലെയും കുറ്റപത്ര സമര്‍പ്പണം പൂര്‍ത്തിയാകും. എല്ലാ കേസുകളിലും 90 ദിവസം പൂര്‍ത്തിയാകുന്നതിനു മുമ്പ് കുറ്റപത്രം കോടതിയിലെത്തിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞുവെന്നത് നേട്ടമായാണ് വിലയിരുത്തല്‍.
ടോം തോമസിലെ കൊല്ലാന്‍ പ്രേരിപ്പിച്ചത് വ്യാജ ഒസ്യത്തിന് നിയമ സാധുത ലഭിക്കാൻ
വടകര: വ്യാജ ഒസ്യത്തിന് നിയമ സാധുത ലഭിക്കാനാണ് ജോളി, ടോം തോമസിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2008 ആഗസ്റ്റ് 28 നാണ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ടോം തോമസ് കൊല്ലപ്പെട്ടത്. വീട്ടില്‍ പ്രാര്‍ഥനക്കിടയില്‍ ഛര്‍ദിക്കുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു. നാട്ടുകാര്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ടോം തോമസ് സ്ഥിരമായി കഴിക്കുന്ന കാപ്സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് കൊല നടത്തിയത്. കുഴഞ്ഞുവീണ ടോം തോമസിനെ ആശുപത്രിയിെലത്തിക്കുന്നത് ജോളി മനഃപൂര്‍വം വൈകിച്ചു. അവശനായ ടോംതോമസിന് വെള്ളം കൊടുക്കാന്‍ അകത്തുപോയ ജോളി 10 മിനിട്ടോളം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അതിനുശേഷമാണ് ആളുകളെ വിളിച്ചുകൂട്ടുന്നത്.
നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടിലെ കാര്‍ ചോദിച്ചെങ്കിലും താക്കോല്‍ കാണുന്നില്ലെന്നാണ് ജോളി പറഞ്ഞതെന്ന് സാക്ഷി മൊഴികളുണ്ട്. പിന്നീട് ഓട്ടോ വിളിച്ചാണ് ടോംതോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഭര്‍ത്താവ് റോയ് തോമസിന് അര്‍ഹമായ സ്വത്ത് ടോം തോമസിനെകൊണ്ട് ജോളി തന്ത്രപരമായി വില്പന നടത്തിച്ചിരുന്നു. ഇതുവഴി ലഭിച്ച പണം ഉപയോഗിച്ചാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മനോജുമായി ചേര്‍ന്ന് ജോളി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയത്. ഇതിനിടയിലാണ് ടോം തോമസിെൻറ മറ്റ് സ്വത്തുകളില്‍ ജോളിക്ക് താല്പര്യം ഉണ്ടായത്.
സൗഹൃദം നടിച്ച് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് വ്യാജ ഒസ്യത്ത് ഉണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.