എസ്​. രാജേന്ദ്രൻ ധാര്‍മികതയും മൂല്യങ്ങളും നഷ്ടപ്പെടുത്തി​യെന്ന് സി.പി.എമ്മിന്റെ 'കുറ്റപത്രം'

ഇടുക്കി: ദേവികുളം മുന്‍ എം.എൽ.എയും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായിരുന്ന എസ്. രാജേന്ദ്രന്​ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന് ഉണ്ടാകേണ്ട ധാര്‍മികതയും മൂല്യങ്ങളും കാത്തുസൂക്ഷിക്കാനായില്ലെന്ന്​ പാർട്ടി ജില്ല നേതൃത്വത്തിന്‍റെ കുറ്റപ്പെടുത്തൽ. രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്​ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്​ സംബന്ധിച്ച ജില്ല സെക്രട്ടറി സി.വി. വർഗീസിന്‍റെ ഔദ്യോഗിക വാർത്തക്കുറിപ്പിലാണ്​ രാജേന്ദ്രനെതിരായ നടപടിക്ക്​ ആധാരമായ കുറ്റങ്ങൾ വിശദീകരിച്ചിട്ടുള്ളത്​.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനങ്ങൾക്കെതിരെ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചതായി പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന്​ വാർത്തക്കുറിപ്പ്​ വ്യക്തമാക്കുന്നു. രാജേന്ദ്രന്‍ പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് വ്യക്തിതാല്‍പര്യം മുന്‍നിര്‍ത്തി നിലപാടെടുക്കുകയും എൽ.ഡി.എഫ്​ സ്ഥാനാർഥിയായ എ. രാജയെ തോല്‍പിക്കാൻ ആസൂത്രിത നീക്കം നടത്തുകയുമുണ്ടായി.

യു.ഡി.എഫ് സ്ഥാനാർഥി മദ്രാസ് പറയനാണെന്നും എൽ.ഡി.എഫ് സ്ഥാനാർഥി തിരുനെല്‍വേലി പറയനാണെന്നും പ്രചരിപ്പിച്ചു. രാജേന്ദ്രൻ പങ്കെടുത്ത ചുരുക്കം കുടുംബയോഗങ്ങളിൽ എ. രാജയുടെ പേര് പറയാതിരിക്കാൻ ശ്രദ്ധിച്ചു. രാജക്ക് വോട്ട് ചെയ്യരുതെന്ന് അടുപ്പമുള്ള പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നാറില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ലെന്നും മൈക്ക് തട്ടിപ്പറിച്ചെന്നും നുണക്കഥ പ്രചരിപ്പിച്ചു. പെട്ടിമുടി ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിയപ്പോള്‍ മൂന്നാറിലുണ്ടായിട്ടും സ്ഥലം എം.എൽ.എയായ രാജേന്ദ്രന്‍ എത്തിയില്ല.

പാര്‍ട്ടി കമീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാജേന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയാറായില്ല. 

Tags:    
News Summary - charge sheet by cpm against s rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.