കോട്ടയം: ബിഷപ് ഫ്രാങ്കോക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിലൂടെ ഭാഗികനീതി ലഭിച്ചെന്ന് കുറവിലങ്ങാട് കന്യ ാസ്ത്രീ മഠത്തിലെ സിസ്റ്റർ അനുപമ. ഒത്തിരിയേറെ പ്രതിസന്ധിയുണ്ടായിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ അതിയായ സന്തോഷമുണ്ട്. പൊലീസ്, പ്രോസിക്യൂഷൻ നടപടി തൃപ്തികരമാണ്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പല തടസ്സങ്ങളുണ്ടായിട്ടും അതെല്ലാം മറികടന്നാണ് കുറ്റപത്രം നൽകിയത്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർ, പൊതുസമൂഹം എന്നിവരോട് നന്ദിയുണ്ട്. സഭ അധികാരികളുടെ ഭാഗത്തുനിന്ന് വേട്ടയാടൽ തുടരുകയാണ്. നിലവിൽ പ്രത്യേകിച്ച് സമ്മർദമില്ല. എന്നാൽ, സാക്ഷികളായവർ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
കേസിെൻറ അന്വേഷണം തുടക്കം മുതൽ നന്നായി തന്നെയാണ് പോയത്. ഫ്രാേങ്കാ സ്വാധീനമുള്ളയാളായിരുന്നിട്ടും കുറ്റപത്രം സമർപ്പിക്കാനായതിൽ തൃപ്തിയുണ്ട്. വിചാരണവേളയിലടക്കം പൊതുസമൂഹത്തിെൻറ പിന്തുണ ഇനിയുമുണ്ടാകണം. ഇത്രയും എത്തിച്ചത് ദൈവമാണ്. അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.