തിരുവനന്തപുരം: ചാനലുകളുടെ പരിപാടികൾക്ക് ഇൻഡോർ ഷൂട്ടിങ്ങിന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒൗട്ട് ഡോർ കഴിയില്ല. സിനിമ ഷൂട്ടിങ് അനുവദിക്കുന്നത് പരിേശാധിക്കും.
സ്കൂളുകളിലെ ഒാൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിനുതന്നെ തുടങ്ങും. വീട്ടിൽ ഇൻറർനെറ്റും ടി.വിയും ഇല്ലാത്ത കുട്ടികളുടെ പ്രശ്നം പരിഹരിക്കും.
കർണാടകയിലേക്ക് കേരളക്കാർക്ക് പ്രവേശനം തടഞ്ഞ സാഹചര്യം കേന്ദ്ര ശ്രദ്ധയിൽപെടുത്തും. നേരത്തേ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. യാത്ര ചെയ്ത് വരുന്നവർ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന സംസ്ഥാനങ്ങളുടെ പാസ് ഉണ്ടെങ്കിൽ ഇടക്കുള്ള സംസ്ഥാനങ്ങൾ തടയാൻ പാടില്ലെന്നാണ് സംസ്ഥാന നിലപാട്.
സ്കൂളുകളിൽ മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ എണ്ണത്തിന് നിയന്ത്രണമില്ല. സ്കൂൾ പ്രവേശനത്തിന് കുട്ടികളെ കൊണ്ടുപോകേണ്ടതില്ല. മറ്റ് നടപടി സ്വീകരിച്ചാൽ മതിയാകും. എല്ലാ സംസ്ഥാനങ്ങളിലുമുള്ള മലയാളികളെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണ്.
ഹോട്സ്പോട്ടുകളിൽ നിന്നുള്ള യാത്രക്ക് നിയന്ത്രണമുണ്ട്. നിരീക്ഷണവും ഉണ്ടാകും. സാധാരണ അകലം പാലിച്ച് വ്യായാമത്തിനായി കളിക്കുന്നതിന് പ്രശ്നമില്ല. ഇൗ പ്രശ്നം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.