Posted On
date_range Updated On
date_range രണ്ട് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: തൃശൂർ-കണ്ണൂർ (16609) എക്സ്പ്രസിന്‍റെ മൂന്ന് സ്റ്റേഷനുകളിലെയും എറണാകുളം-ഷൊർണൂർ മെമുവിന്‍റെ (06018) ഷൊർണൂരിലെയും എത്തിച്ചേരൽ സമയത്തിൽ ഒക്ടോബർ 23 മുതൽ മാറ്റം. തൃശൂർ-കണ്ണൂർ രാവിലെ 6.35ന് പകരം 6.45 നാകും തൃശൂരിൽനിന്ന് പുറപ്പെടുക.
പൂങ്കുന്നം 6.50 (നിലവിലെ സമയം -6.40), മുളങ്കുന്നത്തുകാവ് 6.57 (6.47), വടക്കാഞ്ചേരി 7.06 (6.55) എന്നിങ്ങനെയാണ് മറ്റ് േസ്റ്റഷനുകളിലെ പുതുക്കിയ സമയം. എറണാകുളം-ഷൊർണൂർ മെമു ഷൊർണൂരിൽ എത്തുന്നത് നിലവിലെ രാത്രി 10.35നുപകരം രാത്രി 8.40 നായിരിക്കും. പുറപ്പെടൽ സമയത്തിലോ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലോ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.