കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രേൻറതടക്കം ജഡ്ജിമാരുടെ പരിഗണന വിഷയങ്ങളിൽ മാറ്റങ്ങളോടെയാവും ഹൈകോടതിയുടെ പുതുവർഷം ആരംഭിക്കുക. ക്രിസ്മസ് അവധിക്കുശേഷം ഹൈകോടതി തുറക്കുന്ന ജനുവരി മൂന്നു മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്ന പൊലീസ് സംരക്ഷണം, പൊലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ ഇനി ജസ്റ്റിസ് അനു ശിവരാമനാവും പരിഗണിക്കുക. ഭൂനിയമങ്ങൾ, റവന്യൂ റിക്കവറി നടപടികൾ, സർവേ നടപടികൾ, രജിസ്ട്രേഷൻ നിയമം തുടങ്ങിയ വിഷയങ്ങളായിരിക്കും ദേവൻ രാമചന്ദ്രെൻറ ബെഞ്ച് ഇനി പരിഗണിക്കുക. ഭ
രണപരമായ സാധാരണ നടപടിയുടെ ഭാഗമായുള്ള മാറ്റം മറ്റു ബെഞ്ചുകളുടെ കാര്യത്തിലുമുണ്ട്. ജാമ്യ ഹരജികൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് വി. ഷെർസി ഇനി തെരഞ്ഞെടുപ്പ് ഹരജികളടക്കം പരിഗണിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യ ഹരജികൾ ജസ്റ്റിസ് പി. ഗോപിനാഥും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.