വിമാന സമയത്തിൽ മാറ്റം; കോഴിക്കോട്- അൽഐൻ വിമാനം വൈകും

കോഴിക്കോട്: ഇന്ന് (ഞായറാ​ഴ്ച) കോഴിക്കോട് നിന്ന് അൽഐനിലേക്കും തിരിച്ചുമുള്ള വിമാനത്തിന്റെ സമയത്തിൽ മാറ്റുണ്ടാവുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. രാവിലെ 9.10ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട IX 335 വിമാനം വൈകുന്നേരം മൂന്നേകാലിനാണ് പുറപ്പെടുക.

യു.എ.ഇ സമയം വൈകുന്നേരം ആറേകാലിന് അൽഐനിൽ എത്തും. അൽഐനിൽ നിന്ന് ഉച്ചയ്ക്ക് 12.50ന് കോഴിക്കോടേക്ക് തിരിക്കാറുള്ള വിമാനം നാളെ രാത്രി ഏഴേകാലിനേ യാത്രതിരിക്കൂ. രാത്രി 12.25ന് കോഴിക്കോട് എത്തും.

Tags:    
News Summary - Change in flight time; Kozhikode- Al Ain flight will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.