ചങ്ങനാശ്ശേരി മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മൂന്ന് മരണം; ദുരൂഹതയെന്ന്

ചങ്ങനാശ്ശേരി: പായിപ്പാട് കോട്ടമുറി പുതുജീവന്‍ ട്രസ്​റ്റ്​ മാനസിക, ഡീഅഡിക്​ഷന്‍ ചികിത്സകേന്ദ്രത്തിൽ ഒരാഴ്ച ക്കി​െട മൂന്ന് അന്തേവാസികൾ മരിച്ചതിൽ ദുരൂഹത. ​െകാറോണ ബാധയെത്തുടര്‍ന്നാണ് മരണമെന്നാരോപിച്ച് നാട്ടുകാര്‍ പ്ര തിഷേധവുമായി രംഗത്തെത്തി.

പത്തനംതിട്ട വെണ്‍കുറിഞ്ഞി കുറ്റിപ്പറമ്പില്‍ ഷെറിന്‍ ജോര്‍ജ് (44), തിരുവനന്തപുരം പ േട്ട പാല്‍ക്കുളങ്ങര ശിവഅരവിന്ദത്തില്‍ ഗിരീഷ്(41), തോട്ടക്കാട് ഇരവുചിറ താന്നിക്കന്നേല്‍ എബ്രഹാം യുഹാനോ (21) എന്നി വരാണ് ഒരാഴ്​ചക്കിടെ മരിച്ചത്. സമാന ശാരീരികാസ്വസ്ഥതകളുമായി ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും ആറ ുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും ചികിത്സയിലുണ്ട്​. വിദഗ്ധ പരിശോധനയില്‍ ആര്‍ക്കും വൈറസ് സംബന്ധ രോഗബാധയില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

പത്തനംതിട്ട സ്വദേശിനി ഷെറിന്‍ ജോർജാണ്​ ആദ്യം മരിച്ചത്​. പുതുജീവനില്‍ ഒരുമാസമായി മ​േനാരോഗത്തിന് ചികിത്സയിലിരുന്ന ഷെറിനെ 25ന് കുഴഞ്ഞുവീണതിനെത്തുടർന്ന് സമീപത്തെ നാലുകോടി സ​െൻറ്​ റീത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശി ഗിരീഷ്​ 27നാണ്​ മരിച്ചത്​. കുഴഞ്ഞുവീണ ഇയാളെ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയും തുടർന്ന്​ ചികിത്സയിലിരി​െക്ക മരിക്കുകയുമായിരുന്നു. എബ്രഹാം യുഹാനോ ശനിയാഴ്​ചയാണ്​ മരിച്ചത്​. ഇയാള്‍ ജന്മനാ മ​േനാരോഗത്തിന് ചികിത്സയിലുള്ള ആളായിരുന്നു.

മരിച്ച മൂന്നുപേരുടെയും രക്തം, സ്രവം എന്നിവയുടെ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ളവരിലും വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുന്ന കെമിക്കല്‍ പരിശോധനഫലം ലഭിച്ചതിനുശേഷ​െമ മരണകാരണം കണ്ടെത്താന്‍ കഴിയൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ആറുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ആളെ സുഖം പ്രാപിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ആദ്യമരണം ഉണ്ടായശേഷം ആശുപത്രി ഡയറക്ടര്‍ വി.സി. ജോസഫ് ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇതേതുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തി​െല സംഘം ഫെബ്രുവരി 26നും 27നും സ്ഥാപനം സന്ദര്‍ശിച്ച് പരിശോധന നടത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - changanacherry mental center-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.