തിരുവനന്തപുരം: കേരള തീരത്തു ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിലും (രാവിലെ ആറുമുതൽ എട്ടുവരെയും വൈകീട്ട് ആറുമുതൽ എട്ടുവരെയും) ഇന്ന് രാത്രി 11.30 വരെയും ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തുശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. തീരത്ത് ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ അകലം പാലിക്കണം. തീരങ്ങളിൽ ഈ പ്രതിഭാസത്തിെൻറ ആഘാതം കൂടുതലായിരിക്കും എന്നതിനാൽ വിനോദ സഞ്ചാരികൾ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കണം. ബോട്ടുകളും വള്ളങ്ങളും തീരത്തു നിന്ന് കടലിലേക്കും കടലിൽ നിന്ന് തീരത്തിലേക്കും കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസത്തിെൻറയും സ്പ്രിങ് ടൈഡിെൻറയും സംയുകത ഫലമായാണ് വൻതിരമലകൾ ഉണ്ടാവുന്നത്. മീൻപിടിത്തക്കാരും തീരദേശനിവാസികളും മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.