തകർന്ന ക്ലാസ് മുറികൾ നന്നാക്കിയില്ലെന്നാരോപിച്ച് വിദ്യാർഥി പ്രതിഷേധം

കോഴിക്കോട്: സമീപത്തെ ഹോട്ടലിന്‍റെ മേൽക്കൂര പതിച്ച് തകർന്ന ക്ലാസ് മുറികൾ പുനർനിർമിച്ച് നൽകിയില്ലെന്നാരോപിച ്ച് വിദ്യാർഥികളുടെ പ്രതിഷേധം. കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികളാണ് പി.ടി.എയുടെയും അധ്യാപകരുടെയും പിന്തുണയോടെ ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ചത്.

ശക്തമായ കാറ്റിലും മഴയിലും ആഗസ്റ്റ് എട്ടിനാണ് വൂഡീസ് ഹോട്ടലിന്‍റെ മേൽക്കൂര സ്കൂളിന് മുകളിൽ പതിച്ചത്. മേൽക്കൂര വീണ് നാലു ക്ലാസ് മുറികൾ തകർന്നു. 60 ദിവസത്തിനകം പുനർനിർമിക്കാമെന്ന് ഹോട്ടൽ അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

ഹോട്ടലിന് മുന്നിൽ ക്ലാസ് നടത്തിയായിരുന്നു പ്രതിഷേധം. കസബ പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - chalappuram ganapath school students protest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.