ചാലക്കുടി സീറ്റ്​ ബി.ഡി.ജെ.എസിന് തന്നെ​- തുഷാർ

ച​ങ്ങ​നാ​ശ്ശേ​രി: ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ബി.​ഡി.​ജെ.​എ​സ്​ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്​ മ​ത്സ​രി​ക്കാ​ൻ ചാ​ല​ക്കു​ടി സീ​റ്റ്​ ബി.​ഡി.​ജെ.​എ​സ്​ വെ​ച്ചു​മാ​റു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി​യാ​ണ്​ തു​ഷാ​റി​ന്‍റെ മ​റു​പ​ടി. ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന​യി​ലെ എ​ൻ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ ക​ണ്ട​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ഥാ​നാ​ർ​ഥി​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ത്മ​ജ ബി.​ജെ.​പി​യി​ലേ​ക്ക്​ വ​ന്ന​തെ​ന്ന് ക​രു​തു​ന്നി​ല്ല. ബി.​ഡി.​ജെ.​എ​സ്​ സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. പ​ത്മ​ജ​ വ​രു​ന്ന​ത് വ​ലി​യ വാ​ർ​ത്ത​യാ​ണ്. എ​ന്നാ​ൽ, അ​വ​ർ​ക്ക്​ എ​ത്ര അ​ണി​ക​ളു​ണ്ടെ​ന്ന്​ ക​ണ്ട​റി​യ​ണ​ം. താ​ൻ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - chalakudy seat BDJS, Thushar Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.