ചക്കിട്ടപ്പാറ ഖനനം: വിജിലന്‍സ് ശിപാര്‍ശക്കെതിരായ ഹരജിയില്‍ വിശദീകരണം തേടി

കൊച്ചി: ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടി വേണ്ടെന്ന വിജിലന്‍സ് ശിപാര്‍ശ ചോദ്യം ചെയ്യുന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി. ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ വില്ളേജുകളിലായി 741. 605 ഹെക്ടര്‍ ഭൂമിയില്‍ ഖനനം നടത്താന്‍ എം.എസ്.പി.എല്‍ ലിമിറ്റഡ് കമ്പനിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലെ ശിപാര്‍ശ തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട് നരിക്കുനി സ്വദേശി വി.പി. മൊയ്തീന്‍കുട്ടി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. എം.എസ്.പി.എല്‍ ലിമിറ്റഡ് കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയത് വിവാദമായിരുന്നു.

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് 2013 ഡിസംബര്‍ ഒമ്പതിന് അന്വേഷണത്തിന് പ്രത്യേക വിജിലന്‍സ് സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഖനനത്തിന് സ്വകാര്യ കമ്പനി സ്വാധീനത്തിലൂടെയാണ് അനുമതി നേടിയതെന്നും വനം വകുപ്പിന്‍െറയും സ്വകാര്യ കമ്പനികളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് അനുമതി നല്‍കിയതെന്നും വിജിലന്‍സ് കണ്ടത്തെിയിരുന്നു.
 

എന്നാല്‍, ഭൂമി പാട്ടത്തിന് വിട്ടുനല്‍കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായില്ളെന്നും തുടര്‍ നടപടി വേണ്ടെന്നുമായിരുന്നു വിജിലന്‍സിന്‍െറ ശിപാര്‍ശ. ശിപാര്‍ശ തള്ളണമെന്നാവശ്യപ്പെട്ട് 2016 ഒക്ടോബര്‍ 19ന് വിജിലന്‍സിന് പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ നടപടിയുണ്ടായില്ളെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍മന്ത്രി എളമരം കരീമിനെതിരെ ആരോപണമുയര്‍ന്ന കേസാണിത്.

Tags:    
News Summary - chakkittapara case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.