കൊച്ചി: ചക്ക കൊണ്ട് പരമാവധി എത്ര വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും? ഏകദേശം പത്ത് വിഭവങ്ങൾ എന്നായിരിക്കും ഒരു ശരാശരി മലയാളിയുടെ മറുപടി. എന്നാൽ 60 ചക്ക വിഭവങ്ങൾ ഒരുക്കിക്കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ആലപ്പുഴയിലെ സ്നേഹ കുടുംബശ്രീ യൂനിറ്റ്.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയിലാണ് ഒരു 'ചക്ക ലോകം' തന്നെ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ സ്വദേശികളും സംരംഭകരുമായ സ്നേഹ, ജ്യോതി എന്നിവരാണ് 'ചക്ക ലോക'ത്തിന് പിന്നിൽ. വ്യത്യസ്തമായ സ്റ്റാൾ സന്ദർശിക്കാനും വിഭവങ്ങൾ വാങ്ങാനും നിരവധി പേരാണ് എത്തുന്നത്.
ചക്ക വറുത്തത്, ചക്ക അവലോസുപൊടി, ചക്ക ലഡു, ചക്ക ബിസ്ക്കറ്റ്, ചക്ക പപ്പടം, ചക്കക്കുരു ചമന്തി, ചക്ക വരട്ടിയത്, ചക്ക സ്ക്വാഷ്, ചക്ക അച്ചാർ, ചക്ക അലുവ, ചക്ക മിൽക്ക് കേക്ക്, ചക്കക്കുരു ചെമ്മീൻ റോസ്റ്റ്, ചക്ക ജാം, ചക്ക ഉണക്കിയത്, ചക്കയുണ്ട, ചക്ക തിര, ചക്ക മാവ്, ചക്ക സ്വർക്കയിൽ ഉണ്ടാക്കിയ ചെമ്മീൻ അച്ചാർ തുടങ്ങി അറുപതോളം വിഭവങ്ങളാണ് സ്റ്റാളിൽ വിപണനത്തിനായി ഒരുക്കിയിട്ടുള്ളത്. 70 മുതൽ 350 രൂപ വരെ വിലയുള്ള വിഭവങ്ങൾ ഇവിടെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.