പ്രതി ഹസ്സൻ

ചാക്കയിൽ 2 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 67 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: രണ്ടുവയസ്സുള്ള നാടോടിപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67 വർഷം തടവു ശിക്ഷയും 12,20000 രൂപ പിഴയും വിധിച്ച് കോടതി. കഴിഞ്ഞ വർഷം ഫെബ്രുവരി18നാണ് പ്രതി കുറ്റകൃത്യം നടത്തിയത്.

അച്ഛനമ്മമാർക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശിയായ പെൺകുട്ടിയെ പ്രതി അർധ രാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം ഇടവ സ്വദേശിയാണ് ഹസ്സൻ. അഡീഷണൽ ജില്ലാ സെക്ഷൻ കോടതി ഇയാൾ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ഒരു വർഷം കഴിയുമ്പോഴാണ് വിധി വരുന്നത്.

മറ്റൊരു പോക്സോ കേസിൽ ജാമ്യം ലഭിച്ച് ജനുവരി 22ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ രണ്ടുവയസ്സുകാരിയെ പീഡിപ്പിക്കുന്നത്. കുറ്റകൃത്യത്തിനുശേഷം ഇയാൾ കുട്ടിയെ ചാക്ക റെയിൽവേ പാളത്തിനു സമീപമുള്ള പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. കുട്ടിയെ പിന്നീട് കണ്ടെത്തി എസ്.എ.ടി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ മുടി കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.

Tags:    
News Summary - chaka sexual assault case suspect sentenced to 67 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.