തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ നിലപാടിന്റെ ഭാഗമായി സർക്കാർ സംവിധാനങ്ങളിൽ ഇനി ‘ചെയർമാൻ’ എന്ന വാക്കിന് പകരം ‘ചെയർപേഴ്സൺ’ എന്ന് ഉപയോഗിക്കാൻ തീരുമാനം.
ലിംഗനിഷ്പക്ഷ പദങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഭരണതലത്തിലെ കമ്മിറ്റികളിലും സമാനസ്വഭാവമുള്ള സംവിധാനങ്ങളിലും നേതൃത്വം നൽകുന്നയാൾക്ക് ഇനി ‘ചെയർപേഴ്സൺ’ എന്നാണ് ഉപയോഗിക്കേണ്ടത്. ഇതുസംബന്ധിച്ച ഭാഷ മാർഗനിർദേശക വിദഗ്‌ധസമിതി ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.