കൊച്ചി: വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും ഉത്തരവിറങ്ങാത്തത് വിദ്യാർഥികളെ വെട്ടിലാക്കി. പ്ലസ് ടു, പോളിടെക്നിക്, വി.എച്ച്.എസ്.ഇ പ്രവേശനത്തിന് അപേക്ഷിക്കാൻ പുതിയ സർട്ടിഫിക്കറ്റിന് വിദ്യാർഥികൾ വില്ലേജ് ഒാഫിസുകൾ കയറിയിറങ്ങുകയാണ്. ഉത്തരവിറങ്ങാതെ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലപാട്. വിദ്യാർഥികൾക്ക് ഏറെ ആശ്വാസമാകുന്ന വിധത്തിൽ റവന്യൂ, വിദ്യാഭ്യാസ, പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിമാരും പ്രവേശന പരീക്ഷ കമീഷണറും ചേർന്ന് കൈക്കൊണ്ട തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്.
ഉപരിപഠനത്തിന് അപേക്ഷിക്കുന്നവരെല്ലാം സർട്ടിഫിക്കറ്റിന് വില്ലേജ് ഒാഫിസുകളിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനാണ് കാലാവധി നീട്ടാൻ ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചത്. റവന്യൂ വകുപ്പിെൻറ ശിപാർശ പ്രകാരം വരുമാന സർട്ടിഫിക്കറ്റിെൻറ കാലാവധി ആറുമാസത്തിൽനിന്ന് ഒരു വർഷവും ജാതി സർട്ടിഫിക്കറ്റിേൻറത് മൂന്നുവർഷവും നേറ്റിവിറ്റി സർട്ടിഫിക്കറ്റിേൻറത് ആജീവനാന്തവുമാക്കാനായിരുന്നു തീരുമാനം. എന്നാൽ, തൊട്ടടുത്ത ദിവസം പുറത്തിറക്കുമെന്ന് അറിയിച്ചെങ്കിലും ഇനിയും ഉത്തരവ് ഇറങ്ങിയിട്ടില്ല.
വിവിധ കോഴ്സുകളിൽ പ്രേവശനത്തിന് അപേക്ഷിക്കുന്നവരോട് ആറ് മാസത്തിനുള്ളിൽ വില്ലേജ് ഒാഫിസിൽനിന്ന് ലഭിച്ച ജാതി, വരുമാന സർട്ടിഫിക്കറ്റുകളാണ് ആവശ്യപ്പെടുന്നത്. കാലാവധി നീട്ടിയത് സംബന്ധിച്ച് ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഇൗ സാഹചര്യത്തിലാണ് ആറുമാസത്തിനകം ലഭിച്ച സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ എ.സി. വേലായുധൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ജാതി സർട്ടിഫിക്കറ്റിെൻറ കാലാവധി നീട്ടുന്നതിൽ പട്ടികജാതി, പട്ടികവർഗ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഉത്തരവ് വൈകുന്നതെന്നാണ് റവന്യൂ മന്ത്രിയുടെ ഒാഫിസ് നൽകുന്ന വിശദീകരണം. കൂടുതൽ പരിശോധനക്കുശേഷം അടുത്ത അധ്യയനവർഷത്തിനുമുമ്പ് ഉത്തരവ് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഒാഫിസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.