Posted On
date_range Updated On
date_range നിയന്ത്രണങ്ങളോടെ മദ്യവിൽപ്പന ശാലകൾ തുറക്കാം
ന്യൂഡൽഹി: മേയ് 17വരെ ലോക്ഡൗൺ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാനും അനുമതി. ബാറുകൾ തുറക്കില്ല.
പാൻ, ഗുഡ്ക, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറന്നു പ്രർത്തിക്കാൻ അനുമതിയുണ്ട്. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം. ഒരു സമയത്ത് അഞ്ചുപേരിൽ കൂടുതൽ ആളുകൾ പാടില്ല. പൊതുസ്ഥലത്ത് മദ്യപാനം പാടില്ലെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
പഞ്ചാബും കേരളവും നേരത്തേ മദ്യശാലകൾ തുറക്കാൻ അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.