കൊച്ചി: മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങൾക്ക് സെസ് ചുമത്തി സമുദ്ര മത്സ്യബന് ധനനിയമം പരിഷ്കരിച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാനത്തിന് തിരിച്ചടിയായി. മത് സ്യബന്ധനമേഖലയിലെ പ്രതിസന്ധി ഇതോടെ കൂടുതൽ മൂർഛിക്കുമെന്നാണ് ആശങ്ക. സംസ്ഥാനത ്തിെൻറ അധികാര പരിധിയിലുള്ള കടൽമേഖലയുടെ പരിപാലന-നിയന്ത്രണ അവകാശം കവർന്നെട ുക്കാനാണ് കേന്ദ്രനീക്കം എന്നാണ് വിമർശനം.
ജൂലൈയിൽ കേന്ദ്രം കൊണ്ടുവന്ന മത്സ്യബ ന്ധന നിയമത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന്, വിഷയം ചർച്ച ചെയ്യാൻ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ യോഗം വിളിച്ചു. സംസ്ഥാനത്തിെൻറ അധികാരം കവരുകയും കടലിനെ കുത്തകകൾക്ക് തീറെഴുതുകയും ചെയ്യുന്ന നിയമത്തിനെതിരെ മത്സ്യത്തൊഴിലാളികൾ കടുത്ത വിമർശനം ഉയർത്തി.
യോഗ തീരുമാനപ്രകാരം കേന്ദ്രനിയമത്തിൽ 48 ഭേദഗതികൾ നിർദേശിച്ച് കേന്ദ്രത്തിന് കത്ത് നൽകി. ഇതിൽ 43 നിർദേശങ്ങൾ അംഗീകരിച്ചതായി കഴിഞ്ഞ മാസം കേരളത്തിലെത്തിയ കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി എസ്. സിബൽ അറിയിച്ചിരുന്നു. എന്നാൽ, കടലിൽ കുത്തകകളുടെ നിക്ഷേപം സംബന്ധിച്ച് കേന്ദ്രസർക്കാർ നയം എന്ന നിലയിലായിരുന്നു അവരുടെ പ്രതികരണം.
മത്സ്യബന്ധന യാനങ്ങൾക്കും സംരംഭകർക്കും സെസ് ഏർപ്പെടുത്തുമെന്നാണ് കഴിഞ്ഞദിവസം പരിഷ്കരിച്ച് പുറത്തിറക്കിയ ബില്ലിലും പറയുന്നത്. ഇതനുസരിച്ച് കേരളത്തിലെ ആയിരക്കണക്കിന് ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും സെസ് നൽകേണ്ടിവരും. സംസ്ഥാന സർക്കാർ യാനങ്ങളുടെ ലൈസൻസ് ഫീസ് കുത്തനെ വർധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണിത്.
2073 രൂപ മാത്രമായിരുന്ന പ്രതിവർഷ ലൈസൻസ് ഫീസ് ഒറ്റയടിക്ക് 52,000 രൂപയായാണ് വർധിപ്പിച്ചത്. രജിസ്ട്രേഷനടക്കം മറ്റ് ഫീസുകളും കൂട്ടി. ആഗസ്റ്റിൽ ഫിഷറീസ് മന്ത്രി വിളിച്ച യോഗത്തിൽ ഫീസ് 25,000 ആയി കുറക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറങ്ങാത്തതിനാൽ ഉയർന്ന ഫീസ് നൽകേണ്ട സ്ഥിതിയാണ്. സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.