Posted On
date_range Updated On
date_range കൊറോണക്കാലത്ത് കേരളത്തിന് 460 കോടിയുടെ പ്രളയ സഹായം
ന്യൂഡൽഹി: കേരളത്തിന് കഴിഞ്ഞ വർഷത്തെ പ്രകൃതിദുരന്തസഹായമായി കേന്ദ്രസർക്കാർ 460.77 കോടി രൂപ അനുവദിച്ചു. കേരളം അടക്കം എട്ടു സംസ്ഥാനങ്ങൾക്ക് അധിക സഹായം എന്ന നിലക്ക് ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് ആകെ 5,751.27 കോടി രൂപ അനുവദിക്കാൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല സമിതി യോഗമാണ് തീരുമാനിച്ചത്.
സഹായം കിട്ടിയ മറ്റു സംസ്ഥാനങ്ങൾ: ബിഹാർ -953 കോടി, നാഗാലാൻറ് -177 കോടി, ഒഡിഷ -179 കോടി, മഹാരാഷ്ട്ര -1758 കോടി, രാജസ്ഥാൻ -1120 കോടി, പശ്ചിമ ബംഗാൾ -1090 കോടി, കർണാടക -11 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.