തയ്ക്വാൺഡോ മത്സരത്തിനിടെ
കുന്നംകുളം: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ തയ്ക്വാൺഡോ മത്സരത്തിൽ പെരുമ്പിലാവ് അൻസാർ സ്കൂൾ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മതിലകം വെള്ളേത്തുപടി അബ്ദുൽ ജലാലിന്റെ മകൻ ഫയസിനാണ് (17) തലക്ക് ഗുരുതരമായി പരിക്കേറ്റത്. വിദ്യാർഥിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. വിവരമറിഞ്ഞ് അൻസാർ സ്കൂൾ ഡയറക്ടർ ഡോ. നജീബ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനമാർഗം മഹാരാഷ്ട്രയിലെത്തി ആവശ്യമായ ചികിത്സാ സംവിധാനം ഉറപ്പുവരുത്തി. പിന്നീടാണ് എറണാകുളത്തേക്ക് മാറ്റിയത്. മത്സരത്തിനിടെ എതിരാളി ആക്രമിച്ചതായും ബന്ധുക്കൾ ആരോപിച്ചു. കളിക്കിടെ റഫറി നിയമലംഘനം നടത്തിയതായും സംഭവസമയം സംഘാടകർ ഇക്കാര്യത്തിൽ ഇടപെട്ടില്ലെന്നും പരാതിയുണ്ട്. ഇത് സംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.