സി.ബി.എസ്.ഇ പരീക്ഷ: ബി.ജെ.പിയെ കുറിച്ചുള്ള ചോദ്യം വിവാദമാകുന്നു

കായംകുളം: സി.ബി.എസ്.ഇ സോഷ്യൽ സയൻസ് പരീക്ഷയിൽ ബി.ജെ.പിയെ കുറിച്ചുള്ള ചോദ്യം കടന്നുകൂടിയത് വിവാദമാകുന്നു.ഭാരത ീയ ജനതാ പാർട്ടിയുടെ അഞ്ച് പ്രത്യേകതകൾ വിവരിക്കാനുള്ള ചോദ്യമാണ് ചർച്ചയാകുന്നത്. 31 ാമത്തെ ചോദ്യത്തി​െൻറ ഉത്ത രത്തിന് അഞ്ച് മാർക്കാണ് ലഭിക്കുന്നത്. മൂന്ന് സെറ്റ് ചോദ്യങ്ങളാണ് പരീക്ഷക്കായി തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഒരെണ്ണത്തിലാണ് ബി.ജെ.പിയുടെ പ്രത്യേകത ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു സെറ്റിൽ കോൺഗ്രസി​െൻറ പ്രത്യേകതകളും ചോദിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ കുട്ടികൾക്കും ആദ്യസെറ്റ് ചോദ്യേപപ്പറാണ് ലഭിക്കുകയെന്നാണ് അറിയുന്നത്. ദേശീയ പാർട്ടികൾ എന്ന ചാപ്റ്ററിൽ കോൺഗ്രസ്, ബി.ജെ.പി, എൻ.സി.പി, ബി.എസ്.പി, സി.പി.എം, സി.പി.െഎ എന്നീ ആറ് ദേശീയ പാർട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ബി.ജെ.പിയെ സംബന്ധിച്ചാണ് കൂടുതൽ വിശദീകരണങ്ങളുള്ളത്. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന നാല് വെല്ലുവിളികൾ സംബന്ധിച്ചും ചോദ്യമുണ്ട്. അതേസമയം ഹിന്ദുത്വ ആശയങ്ങൾ പാഠ്യപദ്ധതിയിൽ കുത്തിനിറക്കുന്നത് സംബന്ധിച്ച് നേരത്തെ മുതൽ ആക്ഷേപം ഉയരുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ്ബി.ജെ.പിയെ സംബന്ധിച്ച ചോദ്യം ഉൾപ്പെടുത്തിയത് ചർച്ചയാകുന്നത്.

ഇതിനിടെ ഹിന്ദുത്വ-ഫാഷിസ്റ്റ് ആശയങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയ സിലബസായിരിക്കും വരുംനാളുകളിൽരൂപപ്പെടുത്തുകയെന്നാണ് അക്കാദമിക് വിദഗ്ധർ ചൂണ്ടികാട്ടുന്നത് കുട്ടികളിലേക്ക് തങ്ങളുടെ ആശയം കടത്തിവിടാനുള്ള അവസരം ബി.ജെ.പി നന്നായി മുതലെടുക്കുകയാണെന്നാണ് അഭിപ്രായം. ഇതിനായി ദേശീയ-അന്തർ ദേശീയ തലത്തിലുള്ളവരുടെ ചിന്താധാരകളും സിലബസുകളിലേക്ക് ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

ഒാേട്ടാവോൺ ബിസ്മാർക്കി​െൻറ ജർമനി ഏകീകരണ നടപടി സംബന്ധിച്ച ഇത്തവണത്തെ ചോദ്യം ഇതി​െൻറ ഭാഗമാണെന്നും ചൂണ്ടികാണിക്കുന്നു. ‘ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രസംഗങ്ങളാലും ഭൂരിപക്ഷ പ്രമേയങ്ങളാലുമല്ലെന്നും ചോരയാലും ഉരുക്കുകൊണ്ടുമാണെന്ന’ തത്വത്തി​െൻറ ഉടമയാണ് ബിസ്മാർക്ക്. ഇൗ ആശയമാണ് ’ വർത്തമാനകാല ഇന്ത്യ അഭിമുഖീകരിക്കുന്നതെന്നാണ് ശ്രദ്ധേയം.

Tags:    
News Summary - CBSE Question about BJP-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.