മോൻസൺ വിവാദത്തിൽ സി.ബി.ഐ അന്വേഷണം വേണം -വി.എം.സുധീരൻ

തിരുവനന്തപുരം: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്​തു തട്ടിപ്പ്​ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന്​ വി.എം. സുധീരൻ. ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുൾപ്പടെ കേസിൽ പ്രതികളാണ്​. അതുകൊണ്ട്​ കേസിൽ ക്രൈംബ്രാഞ്ച്​ അന്വേഷണം മതിയാകില്ല. മോൻസൺ വിഷയത്തിൽ സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ കെ.പി.സി.സി ഓഫീസിലെത്തിയതായിരുന്നു സുധീരൻ.

കോൺഗ്രസിൽ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ പ്രവർത്തകനായി തുടരാനാണ്​ തീരുമാനം. പാർലമെന്‍ററി രംഗത്ത്​ 25 വർഷം പൂർത്തിയായപ്പോൾ ഇനി മത്സരത്തിനില്ലെന്ന്​ പറഞ്ഞ്​ മാറിനിൽക്കുകയായിരുന്നു താനെന്നും സുധീരൻ വ്യക്​തമാക്കി. കെ. സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ ഇനി വിവാദങ്ങൾക്ക്​ താൽപര്യമില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

നേരത്തെ കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതിയിൽ നിന്നും എ.ഐ.സി.സി അംഗത്വത്തിൽ നിന്നും സുധീരൻ രാജിവെച്ചിരുന്നു. പ്രസിഡന്‍റ്​ കെ. സുധാകരനുമായുണ്ടായ അഭിപ്രായഭിന്നത​കളെ തുടർന്നായിരുന്നു രാജി.

Tags:    
News Summary - CBI should probe Monson controversy: VM Sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.