Posted On
date_range Updated On
date_range കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു; സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ
കോട്ടക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. കേസ് സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
കുണ്ടറ പീഡനക്കേസിൽ പ്രതിയെ രക്ഷിക്കാൻ ഇടപെട്ട മന്ത്രിയെ ന്യായീകരിക്കുന്നതിലൂടെ സർക്കാറിന്‍റെ കപട സ്ത്രീപക്ഷ വാദമാണ് പുറത്തുവന്നത്. ശശീന്ദ്രൻ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ് ചീറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കലിൽ അന്തരിച്ച പി.കെ വാര്യരുടെ വസതി സന്ദർശിക്കാൻ എത്തിയതായിരുന്നു വി.ഡി സതീശൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.