Posted On
date_range Updated On
date_range തെറ്റായ രേഖകൾ നൽകി 4.56 കോടി തട്ടിയ കേസിൽ സി.ബി.െഎ അന്വേഷണം
കൊച്ചി: കേന്ദ്ര സർക്കാർ പദ്ധതിയായ സോഷ്യോ ഇക്കണോമിക് സെൻസസിനുവേണ്ടി കരാർ ഒപ്പിട്ടശേഷം തെറ്റായ വിവരം നൽകി 4.56 കോടി തട്ടിയെടുത്ത കേസിൽ അന്വേഷണം പ്രഖ്യാപിച്ച് സി.ബി.ഐ. പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ലിമിറ്റഡിെൻറ ചീഫ് മാനേജർ ജിമ്മി ജെ.നാലപ്പാട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2011ൽ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് സി.ബി.ഐയുടെ കൊച്ചി യൂനിറ്റ് ഏറ്റെടുത്തത്. മുംബൈ താനെ കേന്ദ്രമായി പ്രവർത്തിക്കുന്ന നെറ്റ്വിങ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിെൻറ ഡയറക്ടർ ലളിത് രാജിനെ പ്രതിയാക്കിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.