സോളാർ കേസിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി

ന്യൂഡൽഹി: സോളാർ പീഡനകേസിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. കേസിലെ പരാതിക്കാരി നേരി​ട്ടെത്തി ഇന്ന്​ മൊഴി നൽകുമെന്നാണ്​ വിവരം. സി.ബി.ഐ ഡയറക്​ടർ ജനറൽ യോഗേഷ്​ ചന്ദർ മോദിയെ പരാതിക്കാരി കാണുമെന്നാണ്​ സൂചന.

സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന്​ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. തുടർന്ന്​ ഇതുമായി ബന്ധപ്പെട്ട പരാതിയുടെ പകർപ്പ്​ കേന്ദ്രസർക്കാർ സി.ബി.ഐക്ക്​ കൈമാറുകയാണുണ്ടത്​. ഈ പരാതിയിൽ കഴമ്പുണ്ടോയെന്ന പ്രാഥമിക അന്വേഷണമാണ്​ ഇപ്പോൾ നടക്കുന്നത്​.

പ്രാഥമിക അന്വേഷണത്തിന്​ ശേഷമാവും കേസിൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​ത്​ തുടർ നടപടികൾ സ്വീകരിക്കണോയെന്ന്​ സി.ബി.ഐ തീരുമാനിക്കുക. 

Tags:    
News Summary - CBI launches preliminary probe into solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.