ഫാ. ​സെ​ഡ്രി​ക് പ്ര​കാ​ശ്

'ഹി​ന്ദു​ത്വ അ​ജ​ണ്ട​'; എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി ബി​ല്ലിന് ​എതി​രെ ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​ർ

ന്യൂ​ഡ​ൽ​ഹി: ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്മേ​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ സ​ർ​ക്കാ​റി​ന്‍റെ ഹി​ന്ദു​ത്വ അ​ജ​ണ്ട​യെ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​മ​ർ​ശ​നം. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ അ​ജ​ണ്ട​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന സം​ഘ​ട​ന​ക​ൾ​ക്കു​മാ​ത്രം വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ പു​രോ​ഹി​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2014 ൽ ​ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം 20,702 സം​ഘ​ട​ന​ക​ളു​ടെ ലൈ​സ​ൻ​സ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യെ​ന്നും പു​രോ​ഹി​ത​ർ വെ​ളി​പ്പെ​ടു​ത്തി.എ​ൻ.​ജി.​ഒ​ക​ളു​ടെ ആ​സ്തി​ക​ൾ സ​ർ​ക്കാ​റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യാ​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്, അ​നേ​കം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ക്രൈ​സ്ത​വ സ​ഭാ പു​രോ​ഹി​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്ക് അ​നു​സ​രി​ച്ച് വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി​യു​ള്ള 16,122 എ​ൻ.​ജി.​ഒ​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

ക്രൈ​സ്ത​വ സ​ഭ​ക​ളും മ​റ്റ് ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ന​ട​ത്തു​ന്ന എ​ൻ.​ജി.​ഒ​ക​ളെ പു​തി​യ ഭേ​ദ​ഗ​തി തി​ക​ച്ചും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ജ​സ്യൂ​ട്ട് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഫാ. ​സെ​ഡ്രി​ക് പ്ര​കാ​ശ് പ​റ​ഞ്ഞു. നി​യ​മ​ഭേ​ദ​ഗ​തി പാ​സാ​യാ​ൽ ഭൂ​മി​യു​ടെ​യും കെ​ട്ടി​ട​ത്തി​ന്‍റെ​യും ഫ​ണ്ടി​ന്‍റെ​യും മ​റ്റ് ആ​സ്തി​ക​ളു​ടെ​യും നി​യ​ന്ത്ര​ണം സ​ർ​ക്കാ​റി​ന് ഏ​റ്റെ​ടു​ക്കാ​ൻ എ​ളു​പ്പ​മാ​കു​മെ​ന്നും ഭ​ര​ണ​പ​ര​മാ​യ മേ​ൽ​നോ​ട്ട​ത്തി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കാ​ണ് നീ​ക്ക​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ഫ്.​സി.​ആ​ർ.​എ ലൈ​സ​ൻ​സ് എ​ടു​ത്തി​ട്ടു​ള്ള​തും റ​ദ്ദാ​ക്കി​യ​തും പു​തു​ക്കാ​തി​രി​ക്കു​ന്ന​തു​മാ​യ എ​ല്ലാ ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ത് ഭീ​ഷ​ണി​യാ​ണ്.  

Tags:    
News Summary - Catholic priests against FCRA amendment bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.