റോഡിൽ താലികെട്ട് സംഘടിപ്പിച്ച് കാറ്ററിങ് സംരംഭകരുടെ സമരം; പൊലീസ് കേസെടുത്തു

കോഴിക്കോട്: പ്രതീകാത്മക വിവാഹച്ചടങ്ങ് സംഘടിപ്പിച്ച് കാറ്ററിങ് മേഖലയിലെ സംരംഭകരുടെ പ്രതിഷേധം. കോവിഡ് പ്രോട്ടോകാൾ പാലിച്ച് ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും വിവാഹച്ചടങ്ങുകൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആൾ രള കാറ്ററേഴ്സ് അസോസിയേഷനാണ് ബീവറേജസ് കോർപറേഷൻ വിദേശമദ്യഷാപ്പുകൾക്ക് സമീപം സമരം സംഘടിപ്പിച്ചത്.

കാറ്ററിങ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർകാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. മിനിബൈപാസിലെ മദ്യഷാപ്പിന് സമീപം സംഘടിപ്പിച്ച സമരം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡൻറ് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു.

കോർപറേഷൻ കൗൺസിലർ കെ.സി ശോഭിത, എ.കെ.സി.എ ഭാരവാഹികളായ കെ. ബേബി, പ്രദീപ്കുമാർ, െക.എച്ച് ആർ.എ ജില്ലാ സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു. പ്രേംചന്ദ് വള്ളിൽ സ്വാഗതവും പി.വി.എ ഹിഫ്സു നന്ദിയും പറഞ്ഞു.

അതേസമയം, സമരത്തിൽ ആളുകൾ തടിച്ചുകൂടി എന്ന് പറഞ്ഞ് പൊലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകാൾ ലംഘനത്തിനാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.