Posted On
date_range Updated On
date_range വാദ്യരംഗത്തെ ജാതി വിവേചനം: ദേശീയ പട്ടികജാതി കമീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ഗുരുവായൂര്‍: ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതി വിവേചനം സംബന്ധിച്ച പരാതിയില്‍ ദേശീയ പട്ടികജാതി കമീഷന് ഇടപെട്ടു. ചെണ്ട കലാകാരനായ താന്‍ പട്ടികജാതിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ സമര്‍പ്പണത്തിന് അനുമതി ലഭിക്കുന്നില്ലെന്ന തിരുവെങ്കിടം സ്വദേശി പുന്നവീട്ടില്‍ വിഷ്ണുവിെൻറ പരാതിയിലാണ് കമീഷന് ഇടപെട്ടത്.
20 ദിവസത്തിനകം കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളും വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ദേവസ്വത്തിന് പരാതി നല്‍കിയെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്ന് വിഷ്ണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.