തിരുവനന്തപുരം: 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ഡൗൺ കാരണം മടങ്ങി പോകാൻ കഴിയാതെ വരുകയും ചെയ്ത പ്രവാസികൾക്കും ഈ കാലയളവിൽ വിസാ കാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം.
ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. അപേക്ഷ നോർക്കയുടെ വെബ്സൈറ്റായ www.norkaroots.org യിൽ ഓൺലൈനായി ഏപ്രിൽ 30 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.