എ​.ഡി.ജി​.പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റെ​ന്ന് പ​രാ​തി​പ്പെ​ട്ട പൊ​ലീ​സു​കാ​ര​നെ​തി​രെ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: എ​.ഡി.ജി​.പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റെ​ന്ന് പ​രാ​തി​പ്പെ​ട്ട പൊ​ലീ​സു​കാ​ര​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സാ​ണ് എ​ഡി​ജി​പി സു​ദേഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്‌നിക്ത​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​സ​ഭ്യം പ​റ​യ​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​ര​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 

നേ​ര​ത്തെ, പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി​യി​ൽ എ​.ഡി.​ജി.​പി​യു​ടെ മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സു​ദേഷ് കു​മാ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ ഗ​വാ​സ്ക​റാ​ണ് സ്‌നിക്തക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

വ്യാഴാഴ്​ച രാവിലെ പ്രഭാതസവാരിക്കായി എ.ഡി.ജി.പിയുടെ ഭാര്യ​െയയും മകള്‍ സ്‌നിക്ത​െയയും കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴാണ്​ സംഭവം. തലേ ദിവസം സ്‌നിക്തയുടെ കായികക്ഷമതാവിദഗ്ധയുമായി ഗവാസ്‌കര്‍ സൗഹൃദസംഭാഷണം നടത്തിയതിലും തനിക്ക്​ നിരന്തരം എ.ഡി.ജി.പിയുടെ വീട്ടുകാരിൽ നിന്ന്​ ഏൽ​േക്കണ്ടിവരുന്ന പീഡനത്തെക്കുറിച്ച്​ എ.ഡി.ജി.പിയോട്​ പരാതിപ്പെട്ടതിലും സ്‌നിക്തക്ക്​ അനിഷ്​ടമുണ്ടായിരുന്നു.  അപ്പോള്‍മുതല്‍ സ്‌നിക്ത ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്ന​െത്ര. രാവിലെ കനകക്കുന്നിൽവെച്ചും അസഭ്യം പറഞ്ഞു.

തുടർന്ന്​ ഒാ​േട്ടായിൽ പൊയ്​ക്കോളാമെന്ന്​ പറഞ്ഞ്​ എ.ഡി.ജി.പിയുടെ മകൾ പോയി. തിരിച്ചെത്തിയ സ്‌നിക്ത വാഹനത്തില്‍ മറന്നു​െവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും പ്രകോപനമില്ലാതെതന്നെ മൊബൈല്‍ ഫോൺ ഉപയോഗിച്ച്​ ഗവാസ്‌കറി​​​​​െൻറ കഴുത്തിന് പിന്നിലും മുതുകിലും ഇടിക്കുകയുമായിരുന്നു. ഇടിയിൽ ഗവാസ്​കറുടെ കഴുത്തിന്​ താഴെ ക്ഷതമേറ്റതായി ഡോക്​ടർമാർ സ്​ഥിരീകരിച്ചിട്ടുണ്ട്​. അതിനെതുടർന്ന്​ പൊലീസുകാരൻ മ്യൂസിയം സ്​റ്റേഷനിൽ എത്തി പരാതി നൽകി. സ്നി​ഗ്ധ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​ണ്. 

Tags:    
News Summary - Case was filed against policeman who complaint against ADGP's daughter-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.