ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ വിൽപന; പത്ത്​ സ്​ഥാപനങ്ങൾക്കെതിരെ കേസ്​

തൃശൂർ: അംഗീകാരമില്ലാതെ സാനി​െറ്റെസർ വിൽപന നടത്തിയതിന്​ പത്ത്​ സ്​ഥാപനങ്ങൾക്കെതിരെ സംസ്ഥാന ഡ്രഗ്സ് വിഭാഗം കേസെടുത്തു. തിങ്കളാഴ്ച സംസ്ഥാനത്തുടനീളം ഡ്രഗ്സ് വിഭാഗം നടത്തിയ പരിശോധനയിലാണ് അംഗീകാരമില്ലാതെ വിൽപനക്ക് വെച്ച ബഹുരാഷ്​ട്ര കമ്പനികളുടെ സാനിറ്റൈസറുകൾ പിടിച്ചെടുത്തത്. ഇവ നിയമനടപടികൾക്കായി കോടതികളിൽ സമർപ്പിച്ചു.

 

എറണാകുളം ഉദയംപേരൂർ ജോസ് മാത്യു ആൻഡ് കമ്പനി, പാലക്കാട് നൂർ ഏജൻസീസ്, തിരുവല്ല മുത്തൂരിൽ സി.ജെ. തോമസ്, കോഴിക്കോട് പറമ്പിൽ ബസാറിൽ വിജയ് മാർക്കറ്റിങ്​, തൃശൂർ ഒല്ലൂരിൽ മോർണിങ്​ സ്​റ്റാർ ഏജൻസീസ്, കണ്ണൂരിൽ ദേവി ട്രേഡ് ലിങ്ക്സ്, കൊല്ലം കൊട്ടിയത്ത്​ എ.എസ്.കെ അസോസിയേറ്റ്സ്, കോട്ടയം വി.ആർ അസോസിയേറ്റ്സ്, മലപ്പുറം മഞ്ചേരി ഇൽഹാം ട്രേഡ് വെൻച്വേഴ്സ്, ആലപ്പുഴ കോമളപുരത്ത് ദി ട്രേഡിങ്​ കമ്പനി എന്നിവിടങ്ങളിൽ നിന്നാണ് ഹാൻഡ് സാനിറ്റൈസറുകൾ കണ്ടുകെട്ടിയതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.

ലൈസൻസില്ലാതെ സാനിറ്റൈസർ നിർമിക്കുന്നതും വിൽപന നടത്തുന്നതും മൂന്നുമുതൽ അഞ്ചുവർഷം വരെ തടവും ലക്ഷം രൂപക്കുമേൽ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് ഡ്രഗ്സ് വിഭാഗം അധികൃതർ അറിയിച്ചു.

Tags:    
News Summary - case for sanitizer sale without license-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.