യൂനിവേഴ്സിറ്റി കോളജിലെ അക്രമം: ആറു പേർക്കെതിരെ കേസ്

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ ്റ സംഭവത്തിൽ ആറു പേർക്കെതിരെ കേസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഒരു വർഷം മുമ്പും മകന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായതായി കുത്തേറ്റ അഖിലിന്‍റെ പിതാവ് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അന്ന് സി.പി.എം ജില്ല സെക്രട്ടറി ഉൾപ്പെടെ പ്രശ്ന പരിഹാരത്തിന് സമീപിച്ചു. വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി അഖിൽ പറഞ്ഞിരുന്നെന്നും പിതാവ് പറഞ്ഞു.

കോളജിന് മുന്നിലേക്ക് വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി എത്തി. പ്രതിഷേധിച്ച കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പ്രശ്നങ്ങളെ തുടർന്ന് യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് ഓഫീസ് അടച്ചു പൂട്ടി.

Tags:    
News Summary - case registered on university college clash-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.