കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്. ഇതേ നടിയുടെ പരാതിയിൽ മൂന്നുവർഷം മുമ്പും സനൽകുമാറിനെതിരെ കേസെടുത്തിരുന്നു.
സമൂഹമാധ്യമങ്ങൾ വഴിയും ഫോൺ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും കഴിഞ്ഞ ആറുവർഷമായി സംവിധായകൻ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നു എന്നാണ് നടിയുടെ പരാതി. പിന്തുടർന്ന് ശല്യപ്പെടുത്തൽ, നിരീക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.