Posted On
date_range Updated On
date_range മദ്യപിച്ച് ശല്യമുണ്ടാക്കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്
പെരിന്തൽമണ്ണ: മദ്യപിച്ച് റോഡിൽ കിടന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആലപ്പുഴ സ്വദേശി കെ.പി. ഷാജിമോനെതിരെയാണ് കേസ്.
പെരിന്തൽമണ്ണ ടൗണിൽ പാലക്കാട് റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എതിർവശത്തായാണ് മദ്യപിച്ച് ലക്കുകെട്ട് കിടന്നത്. പൊലീസ് ആശുപത്രിയിൽ എത്തിച്ചു.
വൈദ്യപരിശോധനയിൽ ഷാജിമോൻ മദ്യപിച്ചതായി കണ്ടെത്തി. തുടർന്നാണ് പൊതുസ്ഥലത്ത് മദ്യപിക്കുകയും ആളുകൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത കുറ്റത്തിന് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.