Posted On
date_range Updated On
date_range മൂന്നാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപികക്കെതിരെ കേസ്
തിരുവല്ല: മൂന്നാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു. പരുമല കോട്ടയ്ക്ക മാലി സ്വദേശിയായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പരുമല സെമിനാരി എൽ.പി സ്കൂളിലെ താൽക്കാലിക അധ്യാപികയായ മണിയമ്മയ്ക്കെതിരെയാണ് കേസെടുത്തത്.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കുട്ടിയെ സ്കൂളിൽനിന്നും തിരികെ വിളിക്കാനായി മുത്തച്ഛൻ എത്തുമ്പോൾ മുളങ്കമ്പ് ഉപയോഗിച്ച് അധ്യാപിക കുട്ടിയുടെ കൈയിലും കാലിലുമായി അടിക്കുന്നത് കണ്ടിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.