പൊലീസുകാരെ മർദിച്ച സംഭവം: എസ്.എഫ്.ഐ നേതാവിനെതിരെ ​കേസെടുത്തു

തൊടുപുഴ: പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസിനെ  കൈയേറ്റം ചെയ്യാൻ  ശ്രമിച്ച സംഭവത്തിൽ   എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്. ശരത്തിനെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസെടുത്തു. ജോലി തടസപ്പെടുത്തൽ, സംഘർഷം തടയാനെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ്​ കേസ്. 

സംഭവത്തിൽ ഒമ്പതു പേരെ പ്രതികളാക്കിയാണു കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസ്. മറ്റു പ്രതികളെ  തിരിച്ചറിയാനായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. മർദനമേറ്റ പൊലീസുകാരൻ അക്രമത്തെക്കുറിച്ച് വ്യാഴാഴ്​ച രാവിലെ തൊടുപുഴ ഡി.വൈ.എസ്.പിക്കു മൊഴി നൽകിയിരുന്നു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. എസ്.എഫ്.ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്.ശരത്തി​​െൻറ നേതൃത്വത്തിലെത്തിയ സംഘമാണ് എ.എസ്.ഐ ഉൾപ്പെടെ മൂന്നു പൊലീസുകാരെ ആക്രമിച്ചത്. 

ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ തൊടുപുഴ പൊലീസ് സ്റ്റേഷനു മുന്നിലെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. മർദനത്തി​​െൻറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പ്രവേശനകവാടത്തിനു മുന്നിൽ നിൽക്കുകയായിരുന്ന തൊടുപുഴ ഐ.എച്ച്.ആർ.ഡി കോളജിലെ വിദ്യാർഥികളെ ലക്ഷ്യം വച്ചായിരുന്നു ഒ​​രു  സംഘം  എത്തിയത്. ഇവർ‌ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതു സംഘർഷത്തിലേക്കു നീങ്ങിയതോടെ തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർക്കു മർദനമേൽക്കുകയായിരുന്നു. 

Tags:    
News Summary - Case against SFI leader in connection with beating police officers- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.