ക്രൈം നന്ദകുമാറിന്‍റെ പരാതിയിൽ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. 'ക്രൈം' പത്രാധിപർ ടി.പി. നന്ദകുമാറിന്‍റെ പരാതിയിലാണ് കേസ്. തനിക്കെതിരെ കള്ളക്കേസെടുക്കാൻ വീണാ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി. പരാതിയില്‍ പൊലീസ് കേസെടുക്കാത്തതിനാൽ നന്ദകുമാര്‍ എറണാകുളം എ.സി.ജെ.എം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവ് പ്രകാരമാണ് മന്ത്രി അടക്കം എട്ടു പേര്‍ക്കെതിരെ കേസെടുത്തത്.

നേരത്തെ വീണ ജോർജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഹൈകോടതി ജാമ്യം നൽകിയിരുന്നു. വീണ ജോർജിന്റെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ സ്വന്തം ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. എറണാകുളം നോർത്ത് പൊലീസിലാണ് ജീവനക്കാരി പരാതി നൽകിയിരുന്നത്.

Tags:    
News Summary - Case against Minister Veena George on TP Nandakumar's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.