ഷാഫി പറമ്പിലിന്​ കോവിഡെന്ന് വ്യാജവാർത്ത: മു​ൻ പഞ്ചായത്ത് പ്രസിഡൻറ്​ അറസ്​റ്റിൽ

പുന്നയൂർക്കുളം: ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻറി​െന അറസ്​റ്റ്​ ചെയ്​തു. മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ സി.ടി. സോമരാജിനെയാണ് (56) വടക്കേക്കാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

‘ഷാഫി പറമ്പിലിന് കോവിഡ് ബാധ: സൂക്ഷിക്കുന്നത് നന്നായിരിക്കും’ എന്ന രീതിയിൽ സി.ടി. സോമരാജൻ ഫേസ് ബുക്കിലാണ് പ്രചാരണം നടത്തിയത്. ഇക്കാര്യം ആരോപിച്ച യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻറ്​ നിഖിൽ ജി കൃഷ്ണയാണ് വടക്കേക്കാട് സ്​റ്റേഷനിൽ പരാതി നൽകിയത്. ഇതേ പരാതി ഉന്നയിച്ച് തൃശൂർ ജില്ലാ പ്രസിഡൻറ്​ ഒ.ജെ. ജനീഷ് സിറ്റി പൊലീസ് ഓഫിസിലും പരാതി നൽകിയിരുന്നു. 

പരാതിക്ക് കാരണമായ പോസ്​റ്റ്​ സോമരാജ് ഉടനെ പിൻവലിച്ചെങ്കിലും പോസ്​റ്റി​​​െൻറ സ്ക്രീൻ ഷോട്ട്​ സഹിതമാണ് ജനിഷും നിഖിലും  പരാതി നൽകിയത്. കെ.ഇ.ഡി.ഒ 2020 പൊലീസ് നിയമമനുസരിച്ച് അപകീർത്തിപ്പെടുത്തലിനും വ്യാജ വാർത്ത പ്രചരിപ്പിച്ചതിനുമാണ് സോമരാജനെതിരെ കേസെടുത്തത്.

Tags:    
News Summary - Case Against Ex Panchayath President For Spreading Fake News -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.