തൃപ്​തി ദേശായിക്കെതിരെ പ്രതിഷേധം: 250 പേർക്കെതിരെ കേസ്​

നെടുമ്പാശ്ശേരി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്​തി ദേശായിക്കെതിരെ ​വിമാനത്താവള ടെർമിനലിനുമുന്നിൽ നാമജപ പ്രതിഷേധം നടത്തിയ 250 ഓളം പേർക്കെതിരെ പൊലീസ്​ കേസെടുത്തു. വിമാനത്താവള പരിസരത്ത് ധർണയോ മറ്റു സമരപരിപാടികളോ പാടില്ലെന്ന്​ ഹൈകോടതി ഉത്തരവുണ്ട്​.

നിരോധിത മേഖലയിൽ കടന്നുകയറിയതിനാണ്​ കണ്ടാലറിയാവുന്നവർക്കെത​ിരെ കേസ്​. പ്രതിഷേധക്കാർ ടെർമിനലിനോട് ചേർന്ന് കുത്തിയിരുന്നാണ് മണിക്കൂറുകളോളം നാമജപം നടത്തിയത്. പങ്കെടുത്തവരുടെ ചിത്രങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുമുണ്ട്.

പുലർച്ച ര​േണ്ടാടെ തന്നെ പ്രതിഷേധക്കാർ വിമാനത്താവള കവാടത്തിലും പുറത്തുമായി തമ്പടിച്ചിരുന്നു. ഉച്ചയായപ്പോഴേയ്ക്കും പ്രതിഷേധക്കാരുടെ എണ്ണം അറുന്നൂറിലേറെയായി.

Tags:    
News Summary - Case against 250 Airport protest-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.