Posted On
date_range Updated On
date_range ഹിന്ദു മഹാ സമ്മേളനത്തിൽ ഹലാൽ, ലൗ-ലാൻഡ് ജിഹാദുകൾ ചർച്ച ചെയ്യാൻ തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയും
അനന്തപുരി ഹിന്ദു മാഹാസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു യൂത്ത് കോണ്‍ക്ലേവിൽ മുസ്‍ലിം വിരുദ്ധ വിഷയങ്ങൾ ചർച്ച ചെയ്യാൻ തീവ്ര ക്രിസ്ത്യൻ സംഘത്തിന്റെ കൂട്ടായ്മയായ കാസയും. വെള്ളിയാഴ്ച നടക്കുന്ന സെമിനാറിൽ കാസ അംഗങ്ങളും പങ്കെടുക്കും.
ലൗ, ലാന്‍ഡ് ജിഹാദ് ആന്‍ഡ് ഹലാല്‍ എക്കണോമി എന്ന വിഷയത്തെക്കുറിച്ച് കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ സംസാരിക്കും. രാവിലെ 10 മുതല്‍ 4 മണിവരെ നാല് സെമിനാര്‍ സെഷനുകളാണുളളത്. പ്രമുഖ എഴുത്തുകാരി ഷഫാലി വൈദ്യയും സെമിനാറില്‍ സംസാരിക്കും.
വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമ്മേളനം മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സന്ദീപ് വാചസ്പതി, മാധ്യമപ്രവര്‍ത്തകന്‍ വടയാര്‍ സുനില്‍, അഡ്വ. കൃഷണരാജ് എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.