കൂത്തുപറമ്പ്: നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു. മാങ്ങാട്ടിടം കൈതച്ചാലിലെ ആലോറ ഹൗസിൽ രാജേഷിെൻറയും ഉരുവച്ചാലിലെ ശീതളിെൻറയും ഏകമകൻ അൻഷിക് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഇറക്കത്തിൽെവച്ചാണ് അപകടം.
അമിത വേഗതയിൽ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ രാജേഷ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി പുറത്തേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.