Posted On
date_range Updated On
date_range കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു
നെന്മാറ: നെന്മാറ-കരിമ്പാറ റോഡിൽ ചാത്തമംഗലം കൊല്ലയങ്കാട് ഇറക്കത്തിൽ നിയന്ത്രണം തെറ്റിയ കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സമീപത്തെ വീട്ടുമതിലും തകർന്നു. കാറോടിച്ചിരുന്ന മരുതഞ്ചേരി പൂഞ്ചേരി സ്വദേശി ജിജോ, കാറിൽ സഞ്ചരിച്ചിരുന്ന സാറാമ്മ എന്നിവർക്ക് നിസ്സാര പരിക്കേറ്റു.
സ്വകാര്യ ആശുപത്രിയിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടം. പ്രദേശവാസികളുടെ സഹായത്തോടെയാണ് കാറിനകത്തുള്ളവരെ പുറത്തെടുത്തത്. കാർ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഉയർത്തി റോഡരികിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.