വയനാട്ടിൽ കാർ മരത്തിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു

കൽപറ്റ: വയനാട്ടിൽ കാർ മരത്തിലിടിച്ച അപകടത്തിൽ ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു.‌ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി ഫിൽസ(12) ആണ് ഇന്നു മരിച്ചത്. ഇന്നലെ മരിച്ച കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകൻ കെ.ടി. ഗുൽസാറിന്റെ സഹോദരന്റെ മകളാണ് ഫിൽസ.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. ബാണാസുര സാഗർ ഡാം സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നാലുപേർ ചികിത്സയിൽ തുടരുകയാണ്

Tags:    
News Summary - Car crashes into a tree in Wayanad: 12-year-old girl who was under treatment also died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.